സൂര്യന്‍റെ തേജസ്സ് ഒന്ന്; ചന്ദ്രന്‍േറ തു മറ്റൊന്ന്; നക്ഷത്രങ്ങളുടേതു വേറൊന്ന്. നക്ഷത്രങ്ങള്‍ തമ്മിലും തേജസ്സിനു വ്യത്യാസ മുണ്ട്.
1 കോറിന്തോസ് 15:41
ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിന്‍റെ യോ മറ്റു വല്ല ധാന്യത്തിന്‍റെ യോ വെറുമൊരു മണിമാത്രം.
1 കോറിന്തോസ് 15:37
എന്നാല്‍, ദൈവം തന്‍റെ ഇഷ്ടമനുസരിച്ച് ഓരോ വിത്തിനും അതിന്‍േറ തായ ശരീരം നല്‍കുന്നു.
1 കോറിന്തോസ് 15:38
സ്വര്‍ഗീയ ശരീരങ്ങളുണ്ട്; ഭൗമികശരീരങ്ങളുമുണ്ട്; സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സ് ഒന്ന്; ഭൗമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊന്ന്.
1 കോറിന്തോസ് 15:40
എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത് ഒന്ന്, മൃഗങ്ങളുടേതു മറ്റൊന്ന്, പക്ഷികളുടേത് വേറൊന്ന്, മത്സ്യങ്ങളുടേതു വേറൊന്ന്.
1 കോറിന്തോസ് 15:39