വാളിനിരയായവരും തീയില്‍ വെന്തുമരിച്ചവരും കൂടി ഏകദേശം എണ്ണായിരംപേര്‍ വരും.
1 മക്കബായര്‍ 10:85
ജോനാഥാന്‍ അസോത്തൂസും ചുറ്റുമുള്ള നഗരങ്ങളും അഗ്നിക്കിരയാക്കി, അവരെ കൊള്ളയടിച്ചു; ദാഗോണിന്‍റെ ക്ഷേത്രത്തെയും അതില്‍ അഭയം തേടിയിരുന്നവരെയും ചുട്ടുകരിച്ചു.
1 മക്കബായര്‍ 10:84
സമതലത്തില്‍ ചിതറിപ്പോയ അശ്വസൈന്യം, അസോത്തൂസിലേക്ക് ഓടി അവരുടെ വിഗ്രഹാലയമായ ബേത്ദാഗോണില്‍ അഭയംതേടി.
1 മക്കബായര്‍ 10:83
തത്സമയം, ശിമയോന്‍ സൈന്യവുമായി മുന്നോട്ടുവന്നു കാലാള്‍പ്പടയെ ആക്രമിച്ചു. അശ്വസൈന്യം തളര്‍ന്നിരുന്നു. അവന്‍ അവരെ നിശ്ശേഷം തോല്‍പിച്ചോടിച്ചു.
1 മക്കബായര്‍ 10:82
എങ്കിലും ജോനാഥാന്‍റെ ആജ്ഞയനുസരിച്ച് അവര്‍ അചഞ്ചലരായി നിലകൊണ്ടു. ഒടുവില്‍ ശത്രുവിന്‍റെ കുതിരകള്‍ തളര്‍ന്നു.
1 മക്കബായര്‍ 10:81