Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
സോളമന്‍റെ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തന്‍റെ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചവയും...
1 രാജാക്കന്‍മാര്‍ 9:19
സോളമന്‍ ചെയ്തുതീര്‍ത്ത ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അഞ്ഞൂറ്റിയന്‍പതുമേലാളന്‍മാരാണ്.
1 രാജാക്കന്‍മാര്‍ 9:23
ഇസ്രായേലില്‍ നിന്ന് ആരെയും സോളമന്‍ ദാസ്യവേലയ്ക്കു നിയോഗിച്ചില്ല. അവര്‍ അവന്‍റെ യോദ്ധാക്കളും അംഗരക്ഷകരും സേനാനായകന്‍മാരും ഉപസേനാനായകന്‍മാ രും അശ്വരഥസൈന്യങ്ങളുടെ അധിപന്‍മാരും ആയിരുന്നു.
1 രാജാക്കന്‍മാര്‍ 9:22
അവര്‍ ഇന്നും അങ്ങനെ തുടരുന്നു. ഇസ്രായേല്‍ജനത്തിന് ഉന്‍മൂലനംചെയ്യാന്‍ സാധിക്കാതെ അവശേഷിച്ചവരുടെ മക്കളായിരുന്നു ഇവര്‍.
1 രാജാക്കന്‍മാര്‍ 9:21
ഇസ്രായേല്‍ക്കാരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരില്‍ അവശേഷിച്ച സകലരെയും സോളമന്‍ അടിമവേലയ്ക്കു നിയോഗിച്ചു;
1 രാജാക്കന്‍മാര്‍ 9:20

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍25

വഴി കാട്ടണമേ!

1 കര്‍ത്താവേ, എന്‍റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.2 ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ!3 അങ്ങയെ കാത്തിരിക്കുന്ന ഒരുവനുംഭഗ്നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!4 കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!5 അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു.6 കര്‍ത്താവേ, പണ്ടുമുതലേ അങ്ങ്ഞങ്ങളോടു കാണിച്ചഅങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!7 എന്‍റെ യൗവനത്തിലെ പാപങ്ങളുംഅതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!8 കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.9 എളിയവരെ അവിടുന്നുനീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്‍റെ വഴി പഠിപ്പിക്കുന്നു.10 കര്‍ത്താവിന്‍റെ ഉടമ്പടിയുംപ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവുംസ്നേഹവുമാണ്.11 കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്‍റെ നിരവധിയായ പാപങ്ങള്‍ക്ഷമിക്കണമേ!12 കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും.13 അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്‍റെ മക്കള്‍ ദേശം അവകാശമാക്കും.14 കര്‍ത്താവിന്‍റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്‍റെ ഉടമ്പടി അവരെ അറിയിക്കും.15 എന്‍റെ കണ്ണുകള്‍ സദാകര്‍ത്താവിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്ന് എന്‍റെ പാദങ്ങളെവലയില്‍നിന്നു വിടുവിക്കും.16 ദയതോന്നി എന്നെ കടാക്ഷിക്കണമേ! ഞാന്‍ ഏകാകിയും പീഡിതനുമാണ്.17 എന്‍റെ ഹൃദയവ്യഥകള്‍ ശമിപ്പിക്കണമേ! മനഃക്ളേശത്തില്‍നിന്ന് എന്നെമോചിപ്പിക്കണമേ!18 എന്‍റെ പീഡകളും ക്ളേശങ്ങളും ഓര്‍ത്ത് എന്‍റെ പാപങ്ങള്‍ പൊറുക്കണമേ!19 ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു; അവര്‍ എന്നെ കഠിനായി വെറുക്കുന്നു.20 എന്‍റെ ജീവന്‍ കാത്തുകൊള്ളണമേ!എന്നെ രക്ഷിക്കണമേ! അങ്ങില്‍ ആശ്രയിച്ച എന്നെലജ്ജിക്കാനിടയാക്കരുതേ!21 നിഷ്കളങ്കതയും നീതിനിഷ്ഠയുംഎന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയെ കാത്തിരിക്കുന്നു.22 ദൈവമേ, ഇസ്രായേലിനെസകല കഷ്ടതകളിലുംനിന്നുമോചിപ്പിക്കണമേ!