Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
എന്നാല്‍, പിതാവിനെപ്പോലെ അവന്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല. പ്രത്യുത, പൂര്‍വാധികം തിന്‍മയില്‍ മുഴുകി.
2 ദിനവൃത്താന്തം 33:23
അവന്‍ കര്‍ത്താവിന്‍റെ മുന്‍പാകെ നീതി പ്രവര്‍ത്തിച്ചു; പിതാവായ ദാവീദിന്‍റെ മാര്‍ഗത്തില്‍നിന്ന് അണുവിട വ്യതിചലിച്ചില്ല.
2 ദിനവൃത്താന്തം 34:2
രാജാവാകുമ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്സായിരുന്നു. അവന്‍ മുപ്പത്തിയൊന്നുവര്‍ഷം ജറുസലെമില്‍ വാണു.
2 ദിനവൃത്താന്തം 34:1
ആമോന്‍രാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം ദേശവാസികള്‍ കൊന്നുകളഞ്ഞു. അവന്‍റെ മകന്‍ ജോസിയായെ അവര്‍ രാജാവാക്കി.
2 ദിനവൃത്താന്തം 33:25
സേവകന്‍മാര്‍ അവനെതിരേ ഗൂഢാലോചന നടത്തി, സ്വഭവനത്തില്‍വച്ച് അവനെ വധിച്ചു.
2 ദിനവൃത്താന്തം 33:24

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍22

പരിത്യക്തന്‍റെ രോദനവും പ്രത്യാശയും

1 എന്‍റെ ദൈവമേ, എന്‍റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്‍റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്?2 എന്‍റെ ദൈവമേ, പകല്‍മുഴുവന്‍ഞാന്‍ അങ്ങയെ വിളിക്കുന്നു;അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു;എനിക്ക് ആശ്വാസം ലഭിക്കുന്നില്ല.3 ഇസ്രായേലിന്‍റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാണ്.4 അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍വിശ്വാസമര്‍പ്പിച്ചു; അവര്‍ അങ്ങയില്‍ ശരണംവച്ചു,അങ്ങ് അവരെ മോചിപ്പിച്ചു.5 അങ്ങയോട് അവര്‍ നിലവിളിച്ചപേക്ഷിച്ചു;അവര്‍ രക്ഷപെട്ടു; അങ്ങയെ അവര്‍ ആശ്രയിച്ചു;അവര്‍ ഭഗ്നാശരായില്ല.6 എന്നാല്‍, ഞാന്‍ മനുഷ്യനല്ല, കൃമിയത്രേ; മനുഷ്യര്‍ക്കു നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും.7 കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു; അവര്‍ കൊഞ്ഞനംകാട്ടുകയുംപരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു:8 അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ;അവിടുന്ന് അവനെ രക്ഷിക്കട്ടെ; അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ;അവനില്‍ അവിടുത്തെ പ്രസാദംഉണ്ടല്ലോയെന്ന് അവന്‍ പറയുന്നു.9 എങ്കിലും, അവിടുന്നാണ് മാതാവിന്‍റെ ഉദരത്തില്‍നിന്ന്എന്നെ പുറത്തുകൊണ്ടുവന്നത്; മാതാവിന്‍റെ മാറിടത്തില്‍എനിക്കു സുരക്ഷിതത്വംനല്‍കിയതും അവിടുന്നുതന്നെ.10 അങ്ങയുടെ കൈകളിലേക്കാണുഞാന്‍ പിറന്നുവീണത്; മാതാവിന്‍റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവിടുന്നാണ് എന്‍റെ ദൈവം.11 എന്നില്‍നിന്ന് അകന്നു നില്‍ക്കരുതേ! ഇതാ, ദുരിതം അടുത്തിരിക്കുന്നു.സഹായത്തിനാരുമില്ല.12 കാളക്കൂറ്റന്‍മാര്‍ എന്നെ വളഞ്ഞിരിക്കുന്നു; ബാഷാന്‍കാളക്കൂറ്റന്‍മാര്‍ എന്നെചുറ്റിയിരിക്കുന്നു.13 ആര്‍ത്തിയോടെ അലറിയടുക്കുന്ന സിംഹംപോലെ അവ എന്‍റെ നേരെ വായ് പിളര്‍ന്നിരിക്കുന്നു.14 ഒഴിച്ചുകളഞ്ഞവെള്ളംപോലെയാണു ഞാന്‍, സന്ധിബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു; എന്‍റെ ഹൃദയം മെഴുകുപോലെയായി; എന്‍റെ ഉള്ളില്‍ അത് ഉരുകിക്കൊണ്ടിരിക്കുന്നു.15 എന്‍റെ അണ്ണാക്ക് ഓടിന്‍റെ കഷണംപോലെ വരണ്ടിരിക്കുന്നു; എന്‍റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു; അവിടുന്ന് എന്നെ മരണത്തിന്‍റെ പൂഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു.16 നായ്ക്കള്‍ എന്‍റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്‍റെ കൈകാലുകള്‍ കുത്തിത്തുളച്ചു;17 എന്‍റെ അസ്ഥികള്‍ എനിക്ക്എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെതുറിച്ചുനോക്കുന്നു;18 അവര്‍ എന്‍റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്‍റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു.19 കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ! എനിക്കു തുണയായവനേ,എന്‍റെ സഹായത്തിനു വേഗം വരണമേ!20 എന്‍റെ ജീവനെ വാളില്‍നിന്നു രക്ഷിക്കണമേ! എന്നെ നായുടെ പിടിയില്‍നിന്നു മോചിപ്പിക്കണമേ!21 സിംഹത്തിന്‍റെ വായില്‍നിന്ന്എന്നെ രക്ഷിക്കണമേ! കാട്ടുപോത്തിന്‍റെ കൊമ്പുകളില്‍നിന്നു മുറിവേറ്റ എന്നെ മോചിപ്പിക്കണമേ!22 ഞാന്‍ അവിടുത്തെനാമം എന്‍റെ സഹോദരരോടു പ്രഘോഷിക്കും, സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.23 കര്‍ത്താവിന്‍റെ ഭക്തരേ,അവിടുത്തെ സ്തുതിക്കുവിന്‍; യാക്കോബിന്‍റെ സന്തതികളേ,അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; ഇസ്രായേല്‍മക്കളേ, അവിടുത്തെസന്നിധിയില്‍ ഭയത്തോടെ നില്‍ക്കുവിന്‍.24 എന്തെന്നാല്‍, പീഡിതന്‍റെ കഷ്ടതകള്‍ അവിടുന്ന് അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല; തന്‍റെ മുഖം അവനില്‍നിന്നു മറച്ചുമില്ല; അവന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍അവിടുന്നു കേട്ടു.25 മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും; അവിടുത്തെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും.26 ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.27 ഭൂമിയുടെ അതിര്‍ത്തികള്‍കര്‍ത്താവിനെ അനുസ്മരിക്കുകയും അവിടുത്തെ അടുത്തേക്കു തിരിയുകയുംചെയ്യും; എല്ലാ ജനതകളും അവിടുത്തെസന്നിധിയില്‍ ആരാധനയര്‍പ്പിക്കും.28 എന്തെന്നാല്‍, രാജത്വം കര്‍ത്താവിന്‍േറതാണ്; അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു.29 ഭൂമിയിലെ അഹങ്കാരികള്‍അവിടുത്തെ മുന്‍പില്‍ കുമ്പിടും, ജീവന്‍ പിടിച്ചുനിറുത്താനാവാതെപൊടിയിലേക്കു മടങ്ങുന്നവര്‍അവിടുത്തെ മുന്‍പില്‍ പ്രണമിക്കും.30 പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവിതലമുറയോടുകര്‍ത്താവിനെപ്പറ്റി പറയും.31 ജനിക്കാനിരിക്കുന്നതലമുറയോടുകര്‍ത്താവാണു മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്ഘോഷിക്കും.