യാക്കോബ് ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്അര്‍ബായിലെ മാമ്രേയില്‍ തന്‍റെ പിതാവായ ഇസഹാക്കിന്‍റെ അടുത്തേക്കുപോയി. അബ്രാഹവും ഇസഹാക്കും പാര്‍ത്തിരുന്നത് അവിടെയാണ്.
ഉല്‍പത്തി 35:27
ഇസ്രായേല്‍ ആ നാട്ടില്‍ പാര്‍ത്തിരുന്നപ്പോള്‍ റൂബന്‍ തന്‍റെ പിതാവിന്‍റെ ഉപനാരിയായ ബില്‍ഹായുമൊത്തു ശയിച്ചു. ഇസ്രായേല്‍ അതറിയാനിടയായി.
ഉല്‍പത്തി 35:22
യാക്കോബിനു പന്ത്രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. ലെയായുടെ പുത്രന്‍മാര്‍: യാക്കോബിന്‍റെ കടിഞ്ഞൂല്‍പുത്രന്‍ റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസ്സാക്കാര്‍, സെബുലൂണ്‍. റാഹേലിന്‍റെ പുത്രന്‍മാര്‍:ജോസഫ്, ബഞ്ചമിന്‍.
ഉല്‍പത്തി 35:23
ലെയായുടെ പരിചാരികയായ സില്‍ഫായുടെ പുത്രന്‍മാര്‍: ഗാദ്, ആഷേര്‍. യാക്കോബിന് പാദാന്‍ആരാമില്‍വച്ചു ജനിച്ചമക്കളാണ് ഇവര്‍.
ഉല്‍പത്തി 35:26
റാഹേലിന്‍റെ പരിചാരികയായ ബില്‍ഹായുടെ പുത്രന്‍മാര്‍: ദാന്‍, നഫ്താലി.
ഉല്‍പത്തി 35:25