സേത്തിനും ഒരു പുത്രന്‍ ജനിച്ചു. സേത്ത് അവനെ എനോഷ് എന്നു വിളിച്ചു. അക്കാലത്ത് മനുഷ്യര്‍ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കാന്‍ തുടങ്ങി.
ഉല്‍പത്തി 4:26
ആദം വീണ്ടും തന്‍റെ ഭാര്യയോടുചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനു പേരിട്ടു. കാരണം, കായേന്‍ കൊന്ന ആബേലിനു പകരം എനിക്കു ദൈവം തന്നതാണ് അവന്‍ എന്ന് അവള്‍ പറഞ്ഞു.
ഉല്‍പത്തി 4:25
ആദത്തിന്‍റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു.
ഉല്‍പത്തി 5:1