Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്‍റെ ആത്മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി ദൈവത്തിന്‍റെ ആത്മാവിനെയാണ്.
1 കോറിന്തോസ് 2:12
തന്നിമിത്തം, ഞങ്ങള്‍ ഭൗതികവിജ്ഞാനത്തിന്‍റെ വാക്കുകളില്‍ പ്രസംഗിക്കുകയല്ല, ആത്മാവു ഞങ്ങളെ പഠിപ്പിച്ചതനുസരിച്ച് ആത്മാവിന്‍റെ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കുവേണ്ടി ആത്മീയ സത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നത്.
1 കോറിന്തോസ് 2:13
ലൗകിക മനുഷ്യനു ദൈവാത്മാവിന്‍റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്മീയമായി വിവേചിക്കപ്പെടേണ്ട വയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല.
1 കോറിന്തോസ് 2:14
ആത്മീയമനുഷ്യന്‍ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.
1 കോറിന്തോസ് 2:15
കര്‍ത്താവിനെ പഠിപ്പിക്കാന്‍ തക്കവിധം അവിടുത്തെ മനസ്സ് അറിഞ്ഞവന്‍ ആരുണ്ട്? ഞങ്ങളാകട്ടെ ക്രിസ്തുവിന്‍റെ മനസ്സ് അറിയുന്നു.
1 കോറിന്തോസ് 2:16

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍18

വിജയത്തില്‍ കൃതജ്ഞതാസ്തോത്രം

1 കര്‍ത്താവേ! എന്‍റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.2 അങ്ങാണ് എന്‍റെ രക്ഷാശിലയും കോട്ടയും വിമോചകനും,എന്‍റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും, എന്‍റെ പരിചയും രക്ഷാശൃംഗവുംഅഭയകേന്ദ്രവും.3 സ്തുത്യര്‍ഹനായ കര്‍ത്താവിനെഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും.4 മരണപാശം എന്നെ ചുറ്റി, വിനാശത്തിന്‍റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.5 പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്‍റെ കുരുക്ക് എന്‍റെ മേല്‍ഇതാ വീഴുന്നു.6 കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെവിളിച്ചപേക്ഷിച്ചു; എന്‍റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന്എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവിടുത്തെകാതുകളിലെത്തി.7 കര്‍ത്താവിന്‍റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി,8 അവിടുത്തെനാസികയില്‍നിന്നുധൂമപടലമുയര്‍ന്നു; വായില്‍നിന്നു സംഹാരാഗ്നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു.9 ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു, കൂരിരുട്ടിന്‍മേല്‍ അവിടുന്നു പാദം ഉറപ്പിച്ചു.10 കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്‍റെ ചിറകുകളില്‍അവിടുന്നു പാഞ്ഞുവന്നു.11 അന്ധകാരംകൊണ്ട് അവിടുന്ന്ആവരണം ചമച്ചു; ജലം നിറഞ്ഞകാര്‍മേഘങ്ങള്‍കൊണ്ടുവിതാനമൊരുക്കി.12 അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്നതേജസ്സില്‍നിന്നു കന്‍മഴയും തീക്കനലും മേഘങ്ങള്‍ഭേദിച്ചു ഭൂമിയില്‍ പതിച്ചു.13 കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്‍റെ ശബ്ദം മുഴങ്ങിക്കേട്ടു, കന്‍മഴയും തീക്കനലും പൊഴിഞ്ഞു.14 അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു; മിന്നല്‍പിണര്‍കൊണ്ട് അവരെ പായിച്ചു.15 കര്‍ത്താവേ, അങ്ങയുടെ ശാസനയാല്‍, അങ്ങയുടെ നാസികയില്‍നിന്നുപുറപ്പെട്ട നിശ്വാസത്താല്‍, സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി.16 ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന്അവിടുന്ന് എന്നെ പൊക്കിയെടുത്തു.17 പ്രബലനായ ശത്രുവില്‍നിന്നുംഎന്നെ വെറുത്തവരില്‍നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്‍റെ ശക്തിക്കതീതരായിരുന്നു.18 അനര്‍ഥകാലത്ത് അവര്‍എന്‍റെ മേല്‍ ചാടിവീണു, കര്‍ത്താവ് എനിക്ക് അഭയമായിരുന്നു.19 അവിടുന്ന് എന്നെ വിശാലമായസ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍എന്നെ വിമോചിപ്പിച്ചു.20 എന്‍റെ നീതിക്കൊത്തവിധംകര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി; എന്‍റെ കൈകളുടെ നിര്‍മലതയ്ക്കുചേര്‍ന്നവിധം എനിക്കു പകരംതന്നു.21 കര്‍ത്താവിന്‍റെ മാര്‍ഗത്തില്‍ഞാന്‍ ഉറച്ചു നിന്നു; തിന്‍മചെയ്ത് എന്‍റെ ദൈവത്തില്‍നിന്നു ഞാന്‍ അകന്നുപോയില്ല.22 അവിടുത്തെ കല്‍പനകള്‍എന്‍റെ കണ്‍മുന്‍പിലുണ്ടായിരുന്നു; അവിടുത്തെനിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.23 അവിടുത്തെ മുന്‍പില്‍ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍നിന്നു ഞാന്‍ അകന്നുനിന്നു.24 എന്‍റെ നീതിയും കൈകളുടെനിഷ്കളങ്കതയും കണ്ടു കര്‍ത്താവ് എനിക്കു പ്രതിഫലം നല്‍കി.25 വിശ്വസ്തനോട് അങ്ങ്വിശ്വസ്തത പുലര്‍ത്തുന്നു; നിഷ്കളങ്കനോടു നിഷ്കളങ്കമായിപെരുമാറുന്നു.26 നിര്‍മലനോടു നിര്‍മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.27 വിനീതരെ അങ്ങ് വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു.28 അങ്ങ് എന്‍റെ ദീപം കൊളുത്തുന്നു; എന്‍റെ ദൈവമായ കര്‍ത്താവ് എന്‍റെ അന്ധകാരം അകറ്റുന്നു.29 അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ഞാന്‍ കോട്ട ചാടിക്കടക്കും;30 ദൈവത്തിന്‍റെ മാര്‍ഗം അവികലമാണ്; കര്‍ത്താവിന്‍റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക്അവിടുന്നു പരിചയാണ്.31 കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?32 അവിടുന്നു ശക്തികൊണ്ട് എന്‍റെ അരമുറുക്കുന്നു; എന്‍റെ മാര്‍ഗം സുരക്ഷിതമാക്കുന്നു.33 അവിടുന്ന് എന്‍റെ കാലുകള്‍ക്കുമാന്‍പേടയുടെ വേഗം നല്‍കി; ഉന്നതഗിരികളില്‍ എന്നെസുരക്ഷിതനായി നിറുത്തി.34 എന്‍റെ കൈകളെ അവിടുന്നുയുദ്ധമുറ അഭ്യസിപ്പിച്ചു; എന്‍റെ കരങ്ങള്‍ക്കു പിച്ചളവില്ല്കുലയ്ക്കാന്‍ കഴിയും.35 അങ്ങ് എനിക്കു രക്ഷയുടെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെതാങ്ങിനിറുത്തി; അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി.36 എന്‍റെ പാത അങ്ങു വിശാലമാക്കി; എന്‍റെ കാലുകള്‍ വഴുതിയില്ല.37 എന്‍റെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.38 എഴുന്നേല്‍ക്കാനാവാത്തവിധംഅവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്‍റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു.39 യുദ്ധത്തിനായി ശക്തികൊണ്ട്അങ്ങ് എന്‍റെ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി.40 എന്‍റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു.41 സഹായത്തിനുവേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, കര്‍ത്താവിനോട് അവര്‍ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളിയില്ല.42 കാറ്റില്‍ പറക്കുന്ന ധൂളിപോലെഞാന്‍ അവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.43 ജനത്തിന്‍റെ കലഹത്തില്‍നിന്ന്അങ്ങ് എന്നെ രക്ഷിച്ചു; അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി; എനിക്ക് അപരിചിതമായിരുന്നജനത എന്നെ സേവിച്ചു.44 എന്നെക്കുറിച്ചു കേട്ടമാത്രയില്‍അവര്‍ എന്നെ അനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു.45 അന്യജനതകള്‍ക്കു ധൈര്യമറ്റു;കോട്ടകളില്‍നിന്നു വിറയലോടെഅവര്‍ പുറത്തുവന്നു.46 കര്‍ത്താവു ജീവിക്കുന്നു; എന്‍റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ; എന്‍റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.47 ദൈവം എനിക്കുവേണ്ടി പ്രതികാരംചെയ്തു;ജനതകളെ എനിക്ക് അധീനമാക്കി.48 ശത്രുക്കളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; അക്രമികളില്‍നിന്ന് അവിടുന്ന്എന്നെ വിടുവിച്ചു.49 ആകയാല്‍ കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാസ്തോത്രം ആലപിക്കും; അങ്ങയുടെ നാമം പാടി സ്തുതിക്കും.50 തന്‍റെ രാജാവിന് അവിടുന്നുവന്‍വിജയം നല്‍കുന്നു: തന്‍റെ അഭിഷിക്തനോട് എന്നേക്കുംകാരുണ്യം കാണിക്കുന്നു; ദാവീദിനോടും അവന്‍റെ സന്തതിയോടും തന്നെ.