മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു;
ഹൃദയങ്ങളെ പരിശോധിക്കുന്നത്കര്‍ത്താവാണ്.
സുഭാഷിതങ്ങള്‍ 17:3
ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല;
കപടഭാഷണം അഭിജാതര്‍ക്ക്അത്രപോലുമില്ല.
സുഭാഷിതങ്ങള്‍ 17:7
പേരക്കിടാങ്ങള്‍ വൃദ്ധര്‍ക്കു കിരീടം;
മക്കളുടെ അഭിമാനം പിതാക്കന്‍മാരത്രേ.
സുഭാഷിതങ്ങള്‍ 17:6
ദരിദ്രരെ പരിഹസിക്കുന്നവന്‍സ്രഷ്ടാവിനെ നിന്ദിക്കുന്നു;
മറ്റുള്ളവരുടെ അത്യാഹിതത്തില്‍സന്തോഷിക്കുന്നവന്‍ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
സുഭാഷിതങ്ങള്‍ 17:5
ദുഷ്ടന്‍ ദുര്‍വചസ്സുകള്‍ ശ്രദ്ധിക്കുന്നു;
നുണയന്‍ അപവാദത്തിനുചെവികൊടുക്കുന്നു.
സുഭാഷിതങ്ങള്‍ 17:4