നീ വിശുദ്ധി പാലിക്കണം. വെള്ളം മാത്രമേ കുടിക്കൂ എന്ന നിര്‍ബന്ധം വിടുക. നിന്‍റെ ഉദരത്തെയും നിനക്കു കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളെയും പരിഗണിച്ച് അല്പം വീഞ്ഞ് ഉപയോഗിച്ചുകൊള്ളുക.
1 തിമോത്തേയോസ് 5:23
ആര്‍ക്കെങ്കിലും കൈവയ്പു നല്കുന്നതില്‍ തിടുക്കംകൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്കുചേരുകയോ അരുത്.
1 തിമോത്തേയോസ് 5:22
ഈ നിയമങ്ങള്‍ മുന്‍വിധിയോ പക്ഷപാതമോ കൂടാതെ പാലിക്കാന്‍ ദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയും മുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു.
1 തിമോത്തേയോസ് 5:21
പാപകൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ അതു സഹായിക്കും.
1 തിമോത്തേയോസ് 5:20
ചിലരുടെ പാപങ്ങള്‍ നേരെന്യായവിധിയിലേക്കു നയിക്കംവിധം പ്രകടമാണ്. മറ്റു ചിലരുടെ പാപങ്ങളാകട്ടെ, കുറെക്കഴിഞ്ഞവെളിപ്പെടുകയുള്ളു.
1 തിമോത്തേയോസ് 5:24