രക്ഷ ദുഷ്ടരില്‍നിന്ന് അകന്നിരിക്കുന്നു;
എന്തെന്നാല്‍, അവര്‍ അങ്ങയുടെ ചട്ടങ്ങള്‍ അന്വേഷിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 119:155
ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ എത്ര സ്നേഹിക്കുന്നെന്നു കണ്ടാലും!
അങ്ങയുടെ കാരുണ്യത്തിനൊത്തവിധംഎന്‍റെ ജീവനെ കാക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 119:159
അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്;
അവര്‍ അങ്ങയുടെ പ്രമാണങ്ങള്‍അനുസരിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 119:158
എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ ശത്രുക്കളും വളരെയാണ്; എങ്കിലും, ഞാന്‍ അങ്ങയുടെ കല്‍പനകള്‍ വിട്ടുമാറുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 119:157
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം വലുതാണ്,
അങ്ങയുടെ നീതിക്കൊത്ത് എനിക്കുജീവന്‍ നല്‍കണമേ!
സങ്കീര്‍ത്തനങ്ങള്‍ 119:156