Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
റഗുവേല്‍ അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? അവര്‍ പറഞ്ഞു: നിനെവേയില്‍ വിപ്രവാസികളായ നഫ്താലിവംശജരാണു ഞങ്ങള്‍.
തോബിത് 7:3
ഉടനെ അവര്‍ ആരാഞ്ഞു: ഞങ്ങളുടെ സഹോദരന്‍ തോബിത്തിനെ നിങ്ങള്‍ അറിയുമോ? അറിയുമെന്ന് അവര്‍ പറഞ്ഞു: അവന്‍ ചോദിച്ചു: അവനു സുഖമല്ലേ?
തോബിത് 7:4
അവര്‍ പറഞ്ഞു: അവന്‍ സുഖമായിരിക്കുന്നു. തോബിയാസ് തുടര്‍ന്നു: അവന്‍ എന്‍റെ പിതാവാണ്.
തോബിത് 7:5
റഗുവേല്‍ ചാടി എഴുന്നേറ്റ് അവനെ ആലിംഗനം ചെയ്തു സന്തോഷാശ്രുക്കള്‍ പൊഴിച്ചു.
തോബിത് 7:6
ഉത്തമനും കുലീനനുമായ തോബിത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞ് റഗുവേല്‍ തോബിയാസിനെ അനുഗ്രഹിച്ചു. തോബിത്തിനു കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു എന്നുകേട്ട് അവന്‍ ഹൃദയം നൊന്തുകരഞ്ഞു; ഭാര്യ എദ്നായും പുത്രി സാറായും ഒപ്പം കരഞ്ഞു.
തോബിത് 7:7

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍145

കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍

1 എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.2 അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.3 കര്‍ത്താവു വലിയവനും അത്യന്തംസ്തുത്യര്‍ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.4 തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.5 അവിടുത്തെ പ്രതാപത്തിന്‍റെ മഹത്വപൂര്‍ണമായ തേജസ്സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും.6 അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര്‍ പ്രഘോഷിക്കും; ഞാന്‍ അങ്ങയുടെ മഹത്വം വിളംബരം ചെയ്യും.7 അവിടുത്തെ സമൃദ്ധമായ നന്‍മയുടെപ്രശസ്തി അവര്‍ വിളിച്ചറിയിക്കും; അങ്ങയുടെ നീതിയെപ്പറ്റിഅവര്‍ ഉച്ചത്തില്‍ പാടും.8 കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.9 കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്; തന്‍റെ സര്‍വസൃഷ്ടിയുടെയുംമേല്‍അവിടുന്നു കരുണ ചൊരിയുന്നു.10 കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും; അങ്ങയുടെ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.11 അവിടുത്തെ രാജ്യത്തിന്‍റെ മഹത്വ ത്തെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.12 അവിടുത്തെ ശക്തമായ പ്രവൃത്തികളും അവിടുത്തെ രാജ്യത്തിന്‍റെ മഹത്വപൂര്‍ണമായ പ്രതാപവും മനുഷ്യമക്കളെ അവര്‍ അറിയിക്കും.13 അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു; കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.14 കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.15 എല്ലാവരും അങ്ങയില്‍ ദൃഷ്ടി പതിച്ചിരിക്കുന്നു; അങ്ങ് അവര്‍ക്കുയഥാസമയം ആഹാരം കൊടുക്കുന്നു.16 അവിടുന്നു കൈതുറന്നുകൊടുക്കുന്നു;എല്ലാവരും സംതൃപ്തരാകുന്നു.17 കര്‍ത്താവിന്‍റെ വഴികള്‍ നീതിനിഷ്ഠവും അവിടുത്തെ പ്രവൃത്തികള്‍കൃപാപൂര്‍ണവുമാണ്.18 തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ഥതയോടെവിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്.19 തന്‍റെ ഭക്തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു.20 തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവുപരിപാലിക്കുന്നു; എന്നാല്‍, സകലദുഷ്ടരെയും അവിടുന്നു നശിപ്പിക്കും.21 എന്‍റെ വായ് കര്‍ത്താവിന്‍റെ സ്തുതികള്‍പാടും; എല്ലാ ജീവജാലങ്ങളും അവിടുത്തെവിശുദ്ധനാമത്തെ എന്നേക്കും വാഴ്ത്തട്ടെ!