ആകയാല്‍, കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങേക്കു സ്തോത്രം ആലപിക്കും.
അങ്ങയുടെ നാമം പാടി സ്തുതിക്കും.
2 സാമുവല്‍ 22:50
തന്‍റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു.
തന്‍റെ അഭിഷിക്തനോട് അവിടുന്നു
എന്നേക്കും കാരുണ്യം കാണിക്കുന്നു.
ദാവീദിനോടും അവന്‍റെ സന്തതിയോടും തന്നെ.
ദാവീദിന്‍റെ അന്ത്യവചസ്സുകള്‍
2 സാമുവല്‍ 22:51