എന്നാല്‍ യഹൂദര്‍, ശത്രുബലം തകര്‍ക്കുന്ന സര്‍വശക്തനെ വിളിച്ചപേക്ഷിച്ച് നഗരം കീഴടക്കി, അവിടെ ഉണ്ടായിരുന്നവരില്‍ ഇരുപത്തയ്യായിരത്തോളം പേരെ വധിച്ചു.
2 മക്കബായര്‍ 12:28
അനന്തരം അവിടെനിന്നു പുറപ്പെട്ട് അവര്‍ ജറുസലെമിന് അറുന്നൂറു സ്താദിയോണ്‍ അകലെയുള്ള സ്കിത്തോപ്പോളിസിലേക്കു തിടുക്കത്തില്‍ പോയി.
2 മക്കബായര്‍ 12:29
അവിടെ താമസിച്ചിരുന്ന യഹൂദര്‍, സ്കിത്തോപ്പോളിസിലെ ജനങ്ങള്‍ തങ്ങളോടു കാണിച്ച സന്‍മനസ്സിനും കഷ്ടകാലങ്ങളില്‍ തങ്ങള്‍ക്കു നല്‍കിയ പരിചരണത്തിനും സാക്ഷ്യം നല്‍കി.
2 മക്കബായര്‍ 12:30
അതിനാല്‍, അവര്‍ക്കു നന്ദി പ്രകാശിപ്പിക്കുകയും ഭാവിയിലും തങ്ങളുടെ വംശത്തോടു സന്‍മനസ്സു കാണിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതിനുശേഷം, ആഴ്ചകളുടെ തിരുനാള്‍ ആസന്നമായിരുന്നതിനാല്‍ ജറുസലെമിലേക്ക് അവര്‍ മടങ്ങി.
2 മക്കബായര്‍ 12:31
പന്തക്കുസ്താതിരുനാള്‍ കഴിഞ്ഞ് അതിവേഗം അവര്‍ ഇദുമിയായുടെ അധിപതിയായ ഗോര്‍ജിയാസിനെതിരേ നീങ്ങി.
2 മക്കബായര്‍ 12:32