എല്ലാ വര്‍ഷവും ആദിവസം ആഹ്ലാദപൂര്‍വം ആഘോഷിക്കണമെന്ന് ശിമയോന്‍ കല്‍പിച്ചു. കോട്ടയ്ക്കെതിരേയുള്ള ദേവാലയഗിരിയുടെ മതിലുകള്‍ ബലപ്പെടുത്തി. അവനും സൈന്യവും അവിടെ താമസമാക്കി.
1 മക്കബായര്‍ 13:52
നൂറ്റിയെഴുപത്തൊന്നാമാണ്ട് രണ്ടാംമാസം ഇരുപത്തിമൂന്നാം ദിവസം യഹൂദര്‍ സ്തുതിഗീതങ്ങളാലപിച്ച്, ഈ ന്തപ്പനക്കൊമ്പുകളേന്തി, വീണ, കൈത്താളം, തന്ത്രിവാദ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അതില്‍ പ്രവേശിച്ചു. ഇസ്രായേലിന്‍റെ ഒരു മഹാശത്രു...
1 മക്കബായര്‍ 13:51
സമാധാനത്തിനായി ശിമയോനോട് അവര്‍ കേണപേക്ഷിച്ചു. അവന്‍ അപ്രകാരം ചെയ്തു. എങ്കിലും അവിടെനിന്ന് അവരെ ബഹിഷ്കരിക്കുകയും മാലിന്യങ്ങളില്‍നിന്ന് കോട്ടയെ ശുദ്ധമാക്കുകയും ചെയ്തു.
1 മക്കബായര്‍ 13:50
ജറുസലെമിലെ കോട്ടയിലുള്ളവര്‍ ക്രയ വിക്രയത്തിനു പുറത്തുപോകുന്നതോ അകത്തുകടക്കുന്നതോ നിരോധിച്ചിരുന്നു. തന്‍മൂലം, അവര്‍ വിശന്നുവലഞ്ഞു. അനേകര്‍ പട്ടിണിമൂലം മരണമടഞ്ഞു.
1 മക്കബായര്‍ 13:49
തന്‍റെ മകന്‍ യോഹന്നാനു പ്രായപൂര്‍ത്തിയായി എന്നു കണ്ട്, ശിമയോന്‍ അവനെ സര്‍വസൈന്യാധിപനാക്കി. അവന്‍ ഗസറായില്‍ വാസമുറപ്പിച്ചു.
1 മക്കബായര്‍ 13:53