അവിടെനിന്നു ഞങ്ങള്‍യാത്രതിരിച്ചു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ സൈപ്രസിനടുത്തുകൂടെയാണു പോയത്.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 27:4
പിറ്റെദിവസം ഞങ്ങള്‍ സീദോനിലിറങ്ങി. ജൂലിയൂസ് പൗലോസിനോടു ദയാപൂര്‍വം പെരുമാറുകയും സ്നേഹിതരുടെ അടുക്കല്‍ പോകുന്നതിനും അവരുടെ ആതിഥ്യം സ്വീകരിക്കുന്നതിനും അവനെ അനുവദിക്കുകയും ചെയ്തു.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 27:3
ഞങ്ങള്‍ അദ്രാമീത്തിയാത്തില്‍ നിന്നുള്ള ഒരു കപ്പലില്‍ക്കയറി. അത് ഏഷ്യയുടെ തീരത്തുള്ള തുറമുഖങ്ങളിലേക്കു പോകുന്നതായിരുന്നു. ഞങ്ങള്‍യാത്ര പുറപ്പെട്ടപ്പോള്‍ തെസലോനിക്കാനഗരവാസിയും മക്കെദോനിയാക്കാരനുമായ അരിസ്താര്‍ക്കൂസും ഞങ്ങളോടുകൂടെ...
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 27:2
ഞങ്ങള്‍ ഇറ്റലിയിലേക്കു കപ്പലില്‍ പോകണമെന്നു തീരുമാനമുണ്ടായി. അവര്‍ പൗലോസിനെയും മറ്റുചില തടവുകാരെയും സെബാസ്തേ സൈന്യവിഭാഗത്തിന്‍റെ ശതാധിപനായ ജൂലിയൂസിനെ ഏല്‍പിച്ചു.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 27:1
അഗ്രിപ്പാ ഫേസ്തൂസിനോടു പറഞ്ഞു: സീസറിന്‍റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിച്ചിരുന്നില്ലെങ്കില്‍ ഇവനെ മോചിപ്പിക്കാമായിരുന്നു.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 26:32