Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു.
ലൂക്കാ 15:5
അവന്‍ അവരോട് ഈ ഉപമ പറഞ്ഞു:
ലൂക്കാ 15:3
നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊ ണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്?
ലൂക്കാ 15:4
അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 15:7
വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്‍റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു.
ലൂക്കാ 15:6

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍118

വിജയം ലഭിച്ചതിനു നന്ദി

1 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.2 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!3 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്‍റെ ഭവനം പറയട്ടെ!4 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്‍റെ ഭക്തന്‍മാര്‍ പറയട്ടെ!5 ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്‍റെ പ്രാര്‍ഥനകേട്ട് അവിടുന്ന്എന്നെ മോചിപ്പിച്ചു.6 കര്‍ത്താവ് എന്‍റെ പക്ഷത്തുണ്ട്,ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?7 എന്നെ സഹായിക്കാന്‍ കര്‍ത്താവ് എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ എന്‍റെ ശത്രുക്കളുടെ പതനം കാണും.8 മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.9 പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.10 ജനതകള്‍ എന്നെ വലയം ചെയ്തു; കര്‍ത്താവിന്‍റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.11 അവരെന്നെ വലയംചെയ്തു;എല്ലാവശത്തുംനിന്ന് അവരെന്നെ വളഞ്ഞു; കര്‍ത്താവിന്‍റെ നാമത്തില്‍ ഞാനവരെവിച്ഛേദിച്ചു.12 തേനീച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുള്‍പ്പടര്‍പ്പിനു പിടിച്ച തീപോലെ അവര്‍ആളിക്കത്തി; കര്‍ത്താവിന്‍റെ നാമത്തില്‍ ഞാനവരെ വിച്ഛേദിച്ചു.13 അവര്‍ തള്ളിക്കയറി; ഞാന്‍ വീഴുമായിരുന്നു; എന്നാല്‍, കര്‍ത്താവ് എന്‍റെ സഹായത്തിനെത്തി.14 കര്‍ത്താവ് എന്‍റെ ബലവും എന്‍റെ ഗാനവുമാണ്;അവിടുന്ന് എനിക്കു രക്ഷ നല്‍കി.15 ഇതാ, നീതിമാന്‍മാരുടെ കൂടാരത്തില്‍ജയഘോഷമുയരുന്നു; കര്‍ത്താവിന്‍റെ വലത്തുകൈ കരുത്തു പ്രകടമാക്കി.16 കര്‍ത്താവിന്‍റെ വലത്തുകൈമഹത്വമാര്‍ജിച്ചിരിക്കുന്നു; കര്‍ത്താവിന്‍റെ വലത്തുകൈ കരുത്തു പ്രകടമാക്കി.17 ഞാന്‍ മരിക്കുകയില്ല, ജീവിക്കും;ഞാന്‍ കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.18 കര്‍ത്താവ് എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാല്‍, അവിടുന്ന് എന്നെമരണത്തിനേല്‍പിച്ചില്ല.19 നീതിയുടെ കവാടങ്ങള്‍ എനിക്കായിതുറന്നുതരുക; ഞാന്‍ അവയിലൂടെപ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.20 ഇതാണു കര്‍ത്താവിന്‍റെ കവാടം;നീതിമാന്‍മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.21 അവിടുന്ന് എനിക്കുത്തരമരുളി; അവിടുന്ന് എന്‍റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്ദിപറയും.22 പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ല്മൂലക്കല്ലായിത്തീര്‍ന്നു.23 ഇതു കര്‍ത്താവിന്‍റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍വിസ്മയാവഹമായിരിക്കുന്നു.24 കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.25 കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!26 കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്‍റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും.27 കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്; മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.28 അങ്ങാണ് എന്‍റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്‍റെ ദൈവം;ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.29 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെകാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.