അവര്‍ ശിരസ്സിനോടു ഗാഢബന്ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്ധിബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് ഈ ശിര സ്സില്‍ നിന്നാണല്ലോ.
കൊളോസോസ് 2:19
മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപ ടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്സോടുകൂടെ വ്യര്‍ ഥമായി അഹങ്കരിക്കുന്നവരത്രേ.
കൊളോസോസ് 2:18
ഇവയെല്ലാം വരാനിരുന്നവന്‍റെ വെറും പ്രതിച്ഛായകള്‍ മാത്രം;യാഥാര്‍ഥ്യമാകട്ടെ ക്രിസ്തുവും.
കൊളോസോസ് 2:17