ബലിമൃഗം കോലാടാണെങ്കില്‍ അതിനെ കര്‍ത്താവിന്‍റെ മുമ്പില്‍ കൊണ്ടുവരണം.
ലേവ്യര്‍ 3:12
അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്‍റെ മുമ്പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്‍റെ പുത്രന്‍മാര്‍ അതിന്‍റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
ലേവ്യര്‍ 3:13
അതിന്‍റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
ലേവ്യര്‍ 3:14
അതിന്‍റെ ഇരു വൃക്ക കളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്വലയും എടുക്കണം.
ലേവ്യര്‍ 3:15
പുരോഹിതന്‍ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണ്. മേദസ്സു മുഴുവന്‍ കര്‍ത്താവിനുള്ളതത്രേ.
ലേവ്യര്‍ 3:16