വഴിപിഴച്ചവന്‍ തന്‍റെ പ്രവൃത്തികളുടെഫലമനുഭവിക്കും;
ഉത്തമനായ മനുഷ്യന്‍ തന്‍റെ പ്രവൃത്തികളുടെയും.
സുഭാഷിതങ്ങള്‍ 14:14
ശുദ്ധഗതിക്കാരന്‍ എന്തും വിശ്വസിക്കുന്നു;
ബുദ്ധിമാന്‍ ലക്ഷ്യത്തില്‍ത്തന്നെശ്രദ്ധവയ്ക്കുന്നു.
സുഭാഷിതങ്ങള്‍ 14:15
വിവേകി ജാഗരൂകതയോടെതിന്‍മയില്‍നിന്ന് അകന്നുമാറുന്നു;
ഭോഷന്‍ വീണ്ടുവിചാരമില്ലാതെഎടുത്തുചാടുന്നു.
സുഭാഷിതങ്ങള്‍ 14:16
ക്ഷിപ്രകോപി ബുദ്ധിഹീനമായിപ്രവര്‍ത്തിക്കുന്നു;
ബുദ്ധിമാന്‍ ക്ഷമാശീലനാണ്.
സുഭാഷിതങ്ങള്‍ 14:17
ശുദ്ധഗതിക്കാര്‍ ഭോഷത്തം കാട്ടിക്കൂട്ടുന്നു;
ബുദ്ധിമാന്‍മാര്‍ വിജ്ഞാനകിരീടംഅണിയുന്നു.
സുഭാഷിതങ്ങള്‍ 14:18