Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ബുദ്ധിമാനായ അടിമ ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നയജമാനപുത്രന്‍റെ മേല്‍ ഭരണം നടത്തും; അവന്‍ പുത്രന്‍മാര്‍ക്കൊപ്പം കുടുംബ സ്വത്തിന് അവകാശിയുമാകും.
സുഭാഷിതങ്ങള്‍ 17:2
മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത്കര്‍ത്താവാണ്.
സുഭാഷിതങ്ങള്‍ 17:3
കലഹം നിറഞ്ഞവീട്ടിലെവിരുന്നിനെക്കാള്‍ അഭികാമ്യംസ്വസ്ഥതയോടെ കഴിക്കുന്നഉണങ്ങിയ അപ്പക്കഷണമാണ്.
സുഭാഷിതങ്ങള്‍ 17:1
കാര്യങ്ങള്‍ തീരുമാനിക്കാന്‍കുറിയിടുന്നവരുണ്ട്; അന്തിമമായ തീരുമാനം കര്‍ത്താവിന്‍േറതാണ്.
സുഭാഷിതങ്ങള്‍ 16:33
ക്ഷമാശീലന്‍ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവന്‍ നഗരംപിടിച്ചെടുക്കുന്നവനെക്കാളുംശ്രേഷ്ഠനാണ്.
സുഭാഷിതങ്ങള്‍ 16:32

പഴയ നിയമം

   

സങ്കീര്‍ത്തനങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52  53  54  55  56  57  58  59  60  61  62  63  64  65  66  67  68  69  70  71  72  73  74  75  76  77  78  79  80  81  82  83  84  85  86  87  88  89  90  91  92  93  94  95  96  97  98  99  100  101  102  103  104  105  106  107  108  109  110  111  112  113  114  115  116  117  118  119  120  121  122  123  124  125  126  127  128  129  130  131  132  133  134  135  136  137  138  139  140  141  142  143  144  145  146  147  148  149  150     
   

സങ്കീര്‍ത്തനങ്ങള്‍111

അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവ്

1 കര്‍ത്താവിനെ സ്തുതിക്കുവിന്‍! നീതിമാന്‍മാരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും.2 കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;അവയില്‍ ആനന്ദിക്കുന്നവര്‍അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.3 അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്സുറ്റതുമാണ്; അവിടുത്തെനീതി ശാശ്വതമാണ്.4 തന്‍റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി; കര്‍ത്താവു കൃപാലുവുംവാത്സല്യനിധിയുമാണ്.5 തന്‍റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; അവിടുന്നു തന്‍റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.6 ജനതകളുടെ അവകാശത്തെ തന്‍റെ ജനത്തിനു നല്‍കിക്കൊണ്ടു തന്‍റെ പ്രവൃത്തികളുടെ ശക്തിയെ അവര്‍ക്കു വെളിപ്പെടുത്തി.7 അവിടുത്തെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാണ്.8 അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്; വിശ്വസ്തതയോടും പരമാര്‍ഥതയോടുംകൂടെ പാലിക്കപ്പെടാന്‍, അവയെഎന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.9 അവിടുന്നു തന്‍റെ ജനത്തെ വീണ്ടെടുത്തു; അവിടുന്നു തന്‍റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു; വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെനാമം.10 ദൈവഭക്തിയാണു ജ്ഞാനത്തിന്‍റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും!