സോളമന്‍ ചെയ്തുതീര്‍ത്ത ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അഞ്ഞൂറ്റിയന്‍പതുമേലാളന്‍മാരാണ്.
1 രാജാക്കന്‍മാര്‍ 9:23
ഫറവോയുടെ മകള്‍, ദാവീദിന്‍റെ നഗരത്തില്‍നിന്ന് സോളമന്‍ അവള്‍ക്കു നിര്‍മിച്ചുകൊടുത്ത ഭവനത്തിലേക്കു മാറിത്താമസിച്ചു; അതിനുശേഷം അവന്‍ മില്ലോ നിര്‍മിച്ചു.
1 രാജാക്കന്‍മാര്‍ 9:24
കര്‍ത്താവിനു നിര്‍മിച്ച ബലിപീഠത്തില്‍ സോളമന്‍ ആണ്ടുതോറും മൂന്നുപ്രാവശ്യം ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുകയും കര്‍ത്താവിന്‍റെ മുന്‍പില്‍ ധൂപാര്‍ച്ചന നടത്തുകയും ചെയ്തുവന്നു.ദേവാലയനിര്‍മാണം അവന്‍ പൂര്‍ത്തിയാക്കി.
1 രാജാക്കന്‍മാര്‍ 9:25
ഏദോമില്‍ ചെങ്കടല്‍ത്തീരത്ത് ഏലോത്തിനു സമീപം എസിയോന്‍ഗേബറില്‍ സോള മന്‍ കപ്പലുകള്‍ പണിയിച്ചു.
1 രാജാക്കന്‍മാര്‍ 9:26
ആ കപ്പലുകളില്‍ സോളമന്‍റെ സേവകന്‍മാരോടൊപ്പം ഹീരാം തന്‍റെ ദാസന്‍മാരെയും അയച്ചു. അവര്‍ പരിചയമുള്ള നാവികരായിരുന്നു. അവര്‍ ഓഫീറില്‍ച്ചെന്ന് നാനൂറ്റിയിരുപതു താലന്തു സ്വര്‍ണം കൊണ്ടുവന്ന് സോളമന്‍ രാജാവിനു കൊടുത്തു.
1 രാജാക്കന്‍മാര്‍ 9:27