വിദൂരസ്ഥമായ ഒരു ജനതയ്ക്ക് അവിടുന്ന് ഒരു അടയാളം കാണിക്കും. ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവരെ ചൂളംവിളിച്ചുവരുത്തും. ഇതാ, അതിവേഗം അവര്‍ വരുന്നു.
ഏശയ്യാ 5:26
അവിടുത്തെ ജനത്തിനെതിരായി കര്‍ത്താവിന്‍റെ കോപം ജ്വലിച്ചു. അവിടുന്ന് കരമുയര്‍ത്തി അവരെ പ്രഹരിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു. അവരുടെ മൃതശരീരങ്ങള്‍ തെരുവീഥികളില്‍ മാലിന്യംപോലെ കിടന്നു. എന്നിട്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല....
ഏശയ്യാ 5:25
തീനാളത്തില്‍ വൈക്കോല്‍ത്തുരുമ്പുപോലെ, അഗ്നിജ്വാലയില്‍ ഉണക്കപ്പുല്ലുപോലെ, അവരുടെ വേരു ജീര്‍ണിക്കും; അവരുടെ പുഷ്പങ്ങള്‍ പൊടിപോലെ പറന്നുപോകും. കാരണം, അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ നിയമത്തെനിരസിക്കുകയും ഇസ്രായേലിന്‍റെ ...
ഏശയ്യാ 5:24