Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും.
ഏശയ്യാ 66:13

പഴയ നിയമം

   

സുഭാഷിതങ്ങള്‍

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31     
   

സുഭാഷിതങ്ങള്‍29

1 കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടുംമര്‍ക്കടമുഷ്ടി പിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും.2 നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്‍മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍വിലപിക്കുന്നു.3 ജ്ഞാനത്തെ സ്നേഹിക്കുന്നവന്‍പിതാവിനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവസിക്കുന്നവന്‍സമ്പത്തു ധൂര്‍ത്തടിക്കുന്നു.4 നീതിയിലൂടെ രാജാവ് നാടിനുക്ഷേമം വരുത്തുന്നു; നിര്‍ബന്ധിച്ച് നികുതി ഈടാക്കുന്നവന്‍ നാടു നശിപ്പിക്കുന്നു.5 അയല്‍ക്കാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്‍റെ കാലിനു കെണിവയ്ക്കുകയാണ്.6 ദുഷ്ടന്‍റെ അതിക്രമങ്ങള്‍ അവനെകുരുക്കിലാക്കുന്നു; നീതിമാന്‍ സന്തോഷത്തോടെ മുന്നേറുന്നു.7 നീതിമാന്‍ ദരിദ്രരുടെ അവകാശങ്ങള്‍അംഗീകരിക്കുന്നു; ദുഷ്ടന് അതിലൊന്നും ശ്രദ്ധയില്ല.8 പരിഹാസകന്‍ നഗരത്തിനു തീ വയ്ക്കുന്നു; ജ്ഞാനികള്‍ ക്രോധം അകറ്റിക്കളയുന്നു9 ജ്ഞാനി ഭോഷനുമായി വ്യവഹാരത്തിലേര്‍പ്പെട്ടാല്‍ ഭോഷന്‍ കലിതുള്ളുകയും അട്ടഹസിക്കുകയും ചെയ്യുമെന്നല്ലാതെ, സമാധാനം ലഭിക്കുകയില്ല.10 രക്തദാഹികള്‍ നിര്‍ദോഷനെ വെറുക്കുന്നു; ദുഷ്ടന്‍ അവന്‍റെ ജീവന്‍ വേട്ടയാടുന്നു.11 ഭോഷന്‍ കോപത്തെ കടിഞ്ഞാണ്‍അയച്ചുവിടുന്നു; ജ്ഞാനി അതിനെ ക്ഷമയോടെനിയന്ത്രിക്കുന്നു.12 ഭരണാധിപന്‍ അസത്യത്തിനുചെവികൊടുത്താല്‍ സേവകര്‍ ദുഷ്ടരായിത്തീരും.13 ദരിദ്രനും അവനെ പീഡിപ്പിക്കുന്നവനുംഒരു കാര്യത്തില്‍ തുല്യരാണ്; ഇരുവരുടെയും കണ്ണുകള്‍ക്കു പ്രകാശംനല്‍കുന്നതു കര്‍ത്താവാണ്.14 ദരിദ്രര്‍ക്കു നീതി ഉറപ്പുവരുത്തുന്നരാജാവിന്‍റെ സിംഹാസനം ഉറച്ചുനില്‍ക്കും.15 താഡനവും ശാസനവും ജ്ഞാനംപകര്‍ന്നുകൊടുക്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടിഅമ്മയ്ക്ക് അപമാനം വരുത്തിവയ്ക്കുന്നു.16 ദുഷ്ടന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതിക്രമം പെരുകുന്നു; അവരുടെ അധഃപതനം നീതിമാന്‍മാര്‍ കാണും.17 മകനു ശിക്ഷണം നല്‍കുക, അവന്‍ നിനക്ക് ആശ്വാസഹേതുവാകും; നിന്‍റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.18 പ്രവചനം ഇല്ലാത്തിടത്തു ജനങ്ങള്‍നിയന്ത്രണം വെടിയുന്നു; നിയമം പാലിക്കുന്നവന്‍ അനുഗൃഹീത നാണ്.19 വാക്കുകൊണ്ടുമാത്രം ഭൃത്യനെ നന്നാക്കാനാവില്ല; അവന്‍ മനസ്സിലാക്കിയാല്‍ത്തന്നെയുംഅനുസരിക്കുകയുമില്ല.20 വാതോരാതെ സംസാരിക്കുന്നവനെ നോക്കൂ; ഭോഷന് അവനെക്കാള്‍ ഏറെപ്രതീക്ഷയ്ക്കു വകയുണ്ട്.21 ഭൃത്യനോടു ചെറുപ്പംമുതലേഅമിതദാക്ഷിണ്യം കാട്ടിയാല്‍നിനക്കുള്ളതെല്ലാം അവസാനംഅവന്‍ സ്വന്തമാക്കും.22 രോഷാകുലന്‍ കലഹം ഇളക്കിവിടുന്നു; കോപശീലന്‍ അതിക്രമങ്ങള്‍വരുത്തിവയ്ക്കുന്നു.23 അഹങ്കാരി നിലംപതിക്കും; വിനീതഹൃദയന്‍ ബഹുമതി നേടും.24 കള്ളന്‍റെ പങ്കാളി തന്‍റെ തന്നെ ശത്രുവാണ്, അവന്‍ സത്യം ചെയ്യുന്നെങ്കിലുംഒന്നും വെളിപ്പെടുത്തുന്നില്ല.25 മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണ്; കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍സുരക്ഷിതനത്രേ.26 ഭരണാധിപന്‍റെ പ്രീതി നേടാന്‍പലരും ശ്രമിക്കുന്നു; എന്നാല്‍, നീതി ലഭിക്കുന്നതുകര്‍ത്താവില്‍നിന്നാണ്.27 നീതിമാന്‍ അനീതി കാട്ടുന്നവനെ വെറുക്കുന്നു;ദുഷ്ടന്‍ സന്‍മാര്‍ഗിയെയും.