തീരദേശങ്ങള്‍ കണ്ടു ഭയപ്പെടുന്നു; ഭൂമിയുടെ അതിര്‍ത്തികള്‍ വിറകൊള്ളുന്നു; അവര്‍ ഒരുമിച്ച് അടുത്തു വരുന്നു.
ഏശയ്യാ 41:5
ഓരോരുത്തരും അയല്‍ക്കാരനെ സഹായിക്കുന്നു; ധൈര്യപ്പെടുക എന്നു പരസ്പരം പറയുന്നു.
ഏശയ്യാ 41:6
വിളക്കിയതു നന്നായിരിക്കുന്നുവെന്നു പറഞ്ഞ് ശില്‍പി സ്വര്‍ണപ്പണിക്കാരനെയും ലോഹപ്പണിക്കാരന്‍ കൂടത്തിലടിക്കുന്നവനെയും അഭിനന്ദിക്കുന്നു; ഇളകാതിരിക്കാന്‍ അവര്‍ അവ ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്യുന്നു.
ഏശയ്യാ 41:7
എന്‍റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്തയാക്കോബേ, എന്‍റെ സ്നേഹിതനായ അബ്രാഹത്തിന്‍റെ സന്ത തീ,
ഏശയ്യാ 41:8
നീ എന്‍റെ ദാസനാണ്. ഞാന്‍ നിന്നെതിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ഞാന്‍ നിന്നെതിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍നിന്നു ഞാന്‍ നിന്നെ വിളിച്ചു.
ഏശയ്യാ 41:9