പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ അ ടുത്തു.
ലൂക്കാ 22:1
എല്ലാ ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ അവന്‍ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയില്‍ വിശ്രമിച്ചു.
ലൂക്കാ 21:37
അവന്‍റെ വാക്കു കേള്‍ക്കാന്‍വേണ്ടി ജനം മുഴുവന്‍ അതിരാവിലെ ദേവാലയത്തില്‍ അവന്‍റെ അടുത്തുവന്നിരുന്നു.
ലൂക്കാ 21:38
സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
ലൂക്കാ 21:36
പുരോഹിതന്‍മാരും നിയമജ്ഞ രും അവനെ എങ്ങനെ വധിക്കാമെന്ന് അ ന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, അവര്‍ ജനങ്ങളെ ഭയപ്പെട്ടു.
ലൂക്കാ 22:2