പക്ഷി കാണ്‍കെ അതിനുവലവയ്ക്കുന്നതു നിഷ്ഫലമാണല്ലോ;
സുഭാഷിതങ്ങള്‍ 1:17
ഇവര്‍ പതിയിരിക്കുന്നത് സ്വന്തംരക്തത്തിനുവേണ്ടിയാണ്;
സ്വന്തം ജീവനുതന്നെ അവര്‍കെണിവയ്ക്കുന്നു.
സുഭാഷിതങ്ങള്‍ 1:18
അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെയെല്ലാം ഗതി ഇതാണ്;അത് അവരുടെതന്നെ ജീവനെ അപഹരിക്കുന്നു.
സുഭാഷിതങ്ങള്‍ 1:19
ജ്ഞാനം തെരുവില്‍നിന്ന് ഉച്ചത്തില്‍വിളിച്ചറിയിക്കുന്നു;
ചന്തസ്ഥലങ്ങളില്‍ അവള്‍ഉദ്ഘോഷിക്കുന്നു.
സുഭാഷിതങ്ങള്‍ 1:20
കോട്ടമുകളില്‍ നിന്നുകൊണ്ട് അവള്‍പ്രഖ്യാപിക്കുന്നു;
നഗരകവാടങ്ങളില്‍നിന്ന് അവള്‍സംസാരിക്കുന്നു.
സുഭാഷിതങ്ങള്‍ 1:21