യഹോവാഷ് പിതാക്കന്മാരോടു ചേര്ന്നു. ഇസ്രായേല് രാജാക്കന്മാരോടൊപ്പം സമരിയായില് സംസ്കരിക്കപ്പെട്ടു. പുത്രന് ജറോബോവാം ഭരണമേറ്റു.
2 രാജാക്കന്മാര് 14:16
അവന് ദേവാലയത്തിലെയും രാജഭണ്ഡാരത്തിലെയും സ്വര്ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ചു; തടവുകാരെയും സമരിയായിലേക്കു കൊണ്ടുപോയി.
2 രാജാക്കന്മാര് 14:14
യഹോവാഷിന്റെ മറ്റു പ്രവര്ത്തനങ്ങളും ശക്തിപ്രാഭ വവും യൂദാരാജാവായ അമസിയായോടു ചെയ്തയുദ്ധവും ഇസ്രായേല്രാജാക്കളുടെ ദിനവൃത്താന്തത്തില് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
2 രാജാക്കന്മാര് 14:15