സാവൂളിന്‍റെ മകനായ ജോനാഥാന്‍റെ മകന്‍ മെഫിബോഷെത്ത് ദാവീദിന്‍റെ യടുക്കല്‍ വന്നു സാഷ്ടാംഗം നമസ്കരിച്ചു. മെഫിബോഷെത്ത്, ദാവീദു വിളിച്ചു. അടിയന്‍ ഇതാ, അവന്‍ വിളികേട്ടു.
2 സാമുവല്‍ 9:6
അപ്പോള്‍, ദാവീദ് ലോദേബാറില്‍ അമ്മിയേലിന്‍റെ മകന്‍ മാഖീറിന്‍റെ വീട്ടിലേക്ക് ആളയച്ച് അവനെ വരുത്തി.
2 സാമുവല്‍ 9:5
രാജാവു ചോദിച്ചു. അവന്‍ ലോദേബാറില്‍ അമ്മിയേലിന്‍റെ മകന്‍ മാഖീറിന്‍റെ വീട്ടിലുണ്ട്, സീബ പറഞ്ഞു.
2 സാമുവല്‍ 9:4
രാജാവ് അവനോടു ചോദിച്ചഹ്നു: ഞാന്‍ ദൈവത്തോടു വാഗ്ദാനംചെയ്തതുപോലെ ദയ കാണിക്കേണ്ടതിനു സാവൂളിന്‍റെ കുടുംബത്തില്‍ ഇനി ആരുമില്ലേ? ജോനാഥാന് ഒരു മകനുണ്ട്, അവന്‍ മുടന്തനാണ്, സീബ പറഞ്ഞു. അവനെവിടെ?
2 സാമുവല്‍ 9:3
സാവൂളിന്‍റെ ഭവനത്തില്‍ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അവനെ ദാവീദിന്‍റെ യടുക്കല്‍ കൊണ്ടുവന്നു. നീയാണോ സീബ, ദാവീദ് ചോദിച്ചു. അതേ, അടിയന്‍തന്നെ, അവന്‍ മറുപടി പറഞ്ഞു.
2 സാമുവല്‍ 9:2