എന്നെ വലയംചെയ്യുന്നവര്‍ തല ഉയര്‍ത്തുന്നു;
അവരുടെ അധരങ്ങളുടെ തിന്‍മഅവരെ കീഴ്പെടുത്തട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 140:9
ഗര്‍വിഷ്ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു;
അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു:
വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 140:5
കര്‍ത്താവിനോടു ഞാന്‍ പറയുന്നു:അവിടുന്നാണ് എന്‍റെ ദൈവം;
കര്‍ത്താവേ, എന്‍റെ യാചനകളുടെസ്വരം ശ്രവിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 140:6
കര്‍ത്താവേ, എന്‍റെ കര്‍ത്താവേ,എന്‍റെ ശക്തനായരക്ഷകാ,
യുദ്ധദിവസം അവിടുന്ന്എന്നെ പടത്തൊപ്പി അണിയിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 140:7
കര്‍ത്താവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങള്‍സാധിച്ചുകൊടുക്കരുതേ!
അവന്‍റെ ദുരുപായങ്ങള്‍ സഫലമാക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 140:8