Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഒരു ഗായകനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുക. ഗായകന്‍ പാടിയപ്പോള്‍ കര്‍ത്താവിന്‍റെ ശക്തി എലീഷായുടെമേല്‍ ആവസിച്ചു.
2 രാജാക്കന്‍മാര്‍ 3:15
അവന്‍ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഈ വരണ്ട അരുവിത്തടം കുളങ്ങള്‍കൊണ്ടു ഞാന്‍ നിറയ്ക്കും.
2 രാജാക്കന്‍മാര്‍ 3:16
എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവാണേ, യൂദാരാജാവായയഹോഷാഫാത്തിനെ പ്രതിയല്ലെങ്കില്‍ ഞാന്‍ നിങ്ങളെ നോക്കുകപോലും ചെയ്യുകയില്ലായിരുന്നു.
2 രാജാക്കന്‍മാര്‍ 3:14
യഹോഷാഫാത്ത് പറഞ്ഞു: കര്‍ത്താവിന്‍റെ വചനം അവനോടുകൂടെയുണ്ട്. ഇസ്രായേല്‍രാജാവുംയഹോഷാഫാത്തും ഏദോംരാജാവും അവന്‍റെ അടുത്തേക്കു പോയി.
2 രാജാക്കന്‍മാര്‍ 3:12
എലീഷാ ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: നിനക്ക് എന്തിനാണ് എന്‍റെ സഹായം? നിന്‍റെ മാതാപിതാക്കന്‍മാരുടെ പ്രവാചകന്‍മാരെ സമീപിക്കൂ. എന്നാല്‍, ഇസ്രായേല്‍രാജാവു പ്രതിവചിച്ചു: ഇല്ല, ഈ മൂന്നു രാജാക്കന്‍മാരെ മൊവാബ്യരുടെ കൈയില്‍...
2 രാജാക്കന്‍മാര്‍ 3:13

പഴയ നിയമം

   

സംഖ്യ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36     
   

സംഖ്യ32

സ്ത്രീകളുടെ നേര്‍ച്ചകള്‍

1 മോശ ഇസ്രായേല്‍ജനത്തിന്‍റെ ഗോത്രത്തലവന്‍മാരോടു പറഞ്ഞു: കര്‍ത്താവ് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു.2 ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ച നേരുകയോ ശപഥം ചെയ്തു തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്താല്‍ തന്‍റെ വാക്കു ലംഘിക്കാതെ വാഗ്ദാനം നിറവേറ്റണം.3 ഏതെങ്കിലുംയുവതി പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ച്ച നേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്തിട്ട്4 അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും.5 എന്നാല്‍, പിതാവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന ദിവസംതന്നെ വിസമ്മതം പ്രക ടിപ്പിച്ചാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും അസാധുവാകും; പിതാവു വിലക്കിയതുകൊണ്ടു കര്‍ത്താവ് അവളോടു ക്ഷമിക്കും.6 നേര്‍ച്ചയോ ചിന്തിക്കാതെചെയ്ത തന്നെത്തന്നെ കടപ്പെടുത്തുന്ന ശപഥമോ ഉള്ള സ്ത്രീ വിവാഹിതയാവുകയും7 അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം ഒന്നും പറയാതിരിക്കുകയും ചെയ്താല്‍, അവളുടെ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും.8 എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിന്‍റെ കടപ്പാടും അവന്‍ അസാധുവാക്കുന്നു; കര്‍ത്താവ് അവളോടു ക്ഷമിക്കും.9 എന്നാല്‍, വിധവയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ നേരുന്ന ഏതൊരു നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും അവള്‍ക്കു ബാധകമായിരിക്കും.10 ഏതെങ്കിലും സ്ത്രീ ഭര്‍ത്തൃഗൃഹത്തില്‍വച്ചു നേര്‍ച്ച നേരുകയോ ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്യുകയും11 അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുമ്പോള്‍ വിലക്കാതിരിക്കുകയും ചെയ്താല്‍ അവളുടെ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും.12 എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ് അവയെ അസാധുവാക്കിയിരിക്കുന്നു; കര്‍ത്താവ് അവളോടും ക്ഷമിക്കും.13 ഏതു നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു സാധുവോ അ സാധുവോ ആക്കാം.14 എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ടിട്ട് ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട് അവ സ്ഥിരപ്പെട്ടിരിക്കുന്നു.15 എന്നാല്‍, അതു കേട്ടിട്ടു കുറേനാള്‍ കഴിഞ്ഞശേഷം നിരോധിച്ചാല്‍ അവന്‍ അവ ളുടെ കുറ്റം ഏറ്റെടുക്കണം.16 ഭര്‍ത്താവും ഭാര്യയും പിതാവും പിതൃഗൃഹത്തില്‍ വസിക്കുന്ന കന്യകയും പാലിക്കണമെന്നു മോശവഴി കര്‍ത്താവു കല്‍പിച്ച നിയമങ്ങള്‍ ഇവയാണ്.