ശത്രുക്കള്‍ ഞങ്ങളെ ചവിട്ടിമെതിക്കാന്‍അങ്ങ് ഇടയാക്കി;
ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടികടക്കേണ്ടിവന്നു;
എങ്കിലും അങ്ങു ഞങ്ങളെവിശാലഭൂമിയില്‍ കൊണ്ടുവന്നു.
സങ്കീര്‍ത്തനങ്ങള്‍ 66:12
ദഹനബലിയുമായി ഞാന്‍ അങ്ങയുടെ ആലയത്തില്‍വരും;
അങ്ങയോടുള്ള എന്‍റെ നേര്‍ച്ചകള്‍ഞാന്‍ നിറവേറ്റും.
സങ്കീര്‍ത്തനങ്ങള്‍ 66:13
അവിടുന്നു ഞങ്ങളെ വലയില്‍ കുടുക്കി;
ഞങ്ങളുടെമേല്‍ വലിയ ഭാരം ചുമത്തി.
സങ്കീര്‍ത്തനങ്ങള്‍ 66:11
ദൈവമേ, അങ്ങു ഞങ്ങളെപരീക്ഷിച്ചറിഞ്ഞു;
ഞങ്ങളെ വെള്ളിയെന്നപോലെഅങ്ങു പരിശോധിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 66:10
കഷ്ടതയിലായിരുന്നപ്പോള്‍എന്‍റെ നാവുകൊണ്ടുനേര്‍ന്നതാണ് അവ.
സങ്കീര്‍ത്തനങ്ങള്‍ 66:14