പവിഴത്തിന്‍റെ യോ പളുങ്കിന്‍റെ യോ പേരു പറയുകപോലും വേണ്ടാ;
ജ്ഞാനം മുത്തിനെക്കാള്‍ അമൂല്യമാണ്.
ജോബ് 28:18
സ്വര്‍ണം കൊടുത്താല്‍ അതു കിട്ടുകയില്ല.
വെള്ളി തൂക്കിക്കൊടുത്താലും അതിന്‍റെ വിലയാവുകയില്ല.
ജോബ് 28:15
എത്യോപ്യായിലെ പുഷ്യരാഗത്തെയും
ഇതിനോടു താരതമ്യപ്പെടുത്തുക സാധ്യമല്ല.
തങ്കംകൊണ്ടും അതിന്‍റെ വിലനിശ്ചയിക്കാന്‍ കഴിയുകയില്ല.
ജോബ് 28:19
സ്വര്‍ണത്തിനും സ്ഫടികത്തിനുംഅതിനോടു സമാനതയില്ല.
തങ്കംകൊണ്ടുള്ള ആഭരണങ്ങള്‍ക്കുവേണ്ടിയുംഅതു കൈമാറാന്‍ പറ്റുകയില്ല.
ജോബ് 28:17
ഓഫീര്‍പ്പൊന്നും ഇന്ദ്രനീലവുംഗോമേദകവും അതിന്‍റെ വിലയ്ക്കു തുല്യമല്ല.
ജോബ് 28:16