Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഞാന്‍ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും അറിയാന്‍ നിങ്ങള്‍ക്ക് ആഗ്ര ഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്‍റെ വിശ്വസ്തശുശ്രൂഷ കനുമായ തിക്കിക്കോസ് നിങ്ങളോട് എല്ലാം പറയുന്നതാണ്.
എഫേസോസ് 6:21
സുവിശേഷ രഹസ്യത്തിന്‍റെ ബന്ധനസ്ഥനായ സ്ഥാനപതിയാണല്ലോ ഞാന്‍. എന്‍റെ കടമയ്ക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കാന്‍വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം.
എഫേസോസ് 6:20
സഹോദരര്‍ക്ക് പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും വിശ്വാസപൂര്‍വകമായ സ്നേഹവും സമാധാനവും.
എഫേസോസ് 6:23
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും കൃപയും നിത്യജീവനുമുണ്ടാകട്ടെ.
എഫേസോസ് 6:24
ഇതിനുവേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നത്ഞങ്ങളുടെ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി.
എഫേസോസ് 6:22

പഴയ നിയമം

   

സംഖ്യ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36     
   

സംഖ്യ17

അഹറോന്‍റെ വടി

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന് ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്‍മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി ഓരോന്നിലും പേരെഴുതുക.3 ലേവി ഗോത്രത്തിന്‍റെ വടിയില്‍ അഹറോന്‍റെ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തല വനും ഓരോ വടി ഉണ്ടായിരിക്കണം.4 സമാഗമകൂടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം അനുവദിക്കുന്ന സാക്ഷ്യപേടകത്തിനു മുമ്പില്‍ നീ അവ വയ്ക്കണം.5 ഞാന്‍ തിര ഞ്ഞെടുക്കുന്നവന്‍റെ വടി തളിര്‍ക്കും. അങ്ങനെ നിങ്ങള്‍ക്കെതിരായുള്ള ഇസ്രായേല്‍ജനത്തിന്‍റെ പിറുപിറുപ്പ് ഞാന്‍ അവസാനിപ്പിക്കും. മോശ ഇസ്രായേല്‍ജനത്തോടു സംസാരിച്ചു.6 എല്ലാ ഗോത്രത്തലവന്‍മാരുംഗോത്രത്തിന് ഒരു വടി എന്ന കണക്കില്‍ പന്ത്രണ്ടു വടി മോശയ്ക്കു കൊടുത്തു. അഹറോന്‍റെ വടി മറ്റു വടികളോടൊപ്പം ഉണ്ടായിരുന്നു.7 സാക്ഷ്യകൂടാരത്തില്‍ കര്‍ത്താവിന്‍റെ മുമ്പില്‍ മോശ വടികള്‍ വച്ചു.8 പിറ്റേദിവസം മോശ സാക്ഷ്യകൂടാരത്തിലേക്കു ചെന്നു. ലേവി കുടുംബത്തിനുവേണ്ടിയുള്ള അഹറോന്‍റെ വടി മുളപൊട്ടി പൂത്തു തളിര്‍ത്തു ബദാം പഴങ്ങള്‍ കായിച്ചു നിന്നു.9 മോശ വടികള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്നെടുത്തു ജനത്തിന്‍റെ അടുത്തേക്കു കൊണ്ടുവന്നു. ഓരോരുത്തനും സ്വന്തം വടി നോക്കിയെടുത്തു.10 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അവരുടെ പിറുപിറുപ്പ് അവസാനിപ്പിക്കുന്നതിനും അവര്‍ മരിക്കാതിരിക്കുന്നതിനും കലഹക്കാര്‍ക്ക് ഒരടയാളമായി സൂക്ഷിക്കുന്നതിനും വേണ്ടി അഹറോന്‍റെ വടി സാക്ഷ്യപേടകത്തിനുമുമ്പില്‍ വയ്ക്കുക.11 മോശ അപ്രകാരം ചെയ്തു. കര്‍ത്താവു കല്‍പിച്ചതുപോലെ അവന്‍ പ്രവര്‍ത്തിച്ചു.12 ഇസ്രായേല്‍ജനം മോശയോടു പറഞ്ഞു: ഇതാ ഞങ്ങള്‍ മരിക്കുന്നു; ഞങ്ങള്‍ നശിക്കുന്നു; ഒന്നൊഴിയാതെ ചത്തൊടുങ്ങുന്നു.13 കര്‍ത്താവിന്‍റെ കൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു; ഞങ്ങളെല്ലാവരും നശിക്കണമോ?