ഏതാനും ആളുകള്‍ മാത്രമുള്ള ഒരു ചെറിയ നഗരമുണ്ടായിരുന്നു; ശക്തനായ ഒരു രാജാവ് വന്ന് അതിനെതിരേ പ്രബലമായ ഉപരോധം ഏര്‍പ്പെടുത്തി.
സഭാപ്രസംഗകന്‍ 9:14
എന്നാല്‍, അവിടെ നിര്‍ധനനായ ഒരു ജ്ഞാനി ഉണ്ടായിരുന്നു, അവന്‍ തന്‍റെ ബുദ്ധികൊണ്ട് ആ നഗരത്തെ രക്ഷിച്ചു. പക്ഷേ, ആരും അവനെ സ്മരിച്ചില്ല.
സഭാപ്രസംഗകന്‍ 9:15
ദരിദ്രന്‍റെ ജ്ഞാനം അപമാനിക്കപ്പെടുകയും അവന്‍റെ വാക്കുകള്‍ അവ ഗണിക്കപ്പെടുകയും ചെയ്താലും ജ്ഞാനമാണു ശക്തിയെക്കാള്‍ ശ്രേഷ്ഠമെന്നു ഞാന്‍ പറയുന്നു.
സഭാപ്രസംഗകന്‍ 9:16