രാജപുത്രന്‍മാരുടെ ശിരസ്സുകള്‍ കൊണ്ടുവന്നിരിക്കുന്നുവെന്നു ദൂതന്‍ അറിയിച്ചപ്പോള്‍ യേഹു പറഞ്ഞു: അവ രണ്ടു കൂനകളായി പ്രഭാതംവരെ പടിവാതില്‍ക്കല്‍ വയ്ക്കുക.
2 രാജാക്കന്‍മാര്‍ 10:8
കത്തുകിട്ടിയപ്പോള്‍ അവര്‍ രാജാവിന്‍റെ എഴുപതു പുത്രന്‍മാരെയും വധിച്ച് ശിരസ്സുകള്‍ കുട്ടകളിലാക്കി ജസ്രേലില്‍ അവന്‍റെ അടുത്തേക്ക് അയച്ചു.
2 രാജാക്കന്‍മാര്‍ 10:7
അപ്പോള്‍ അവന്‍ വീണ്ടും അവര്‍ക്കു കത്തെഴുതി: നിങ്ങള്‍ എന്‍റെ പക്ഷംചേര്‍ന്ന് എന്നെ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെയജമാനപുത്രന്‍മാരുടെ ശിര സ്സുകളുമായി നാളെ ഈ നേരത്ത് ജസ്രേലില്‍ എന്‍റെ അടുക്കല്‍ വരുവിന്‍. രാജ പുത്രന്‍മാര്‍...
2 രാജാക്കന്‍മാര്‍ 10:6
അങ്ങനെ കൊട്ടാരവിചാരിപ്പുകാരനും നഗരാധിപനും ശ്രേഷ്ഠന്‍മാരോടും രക്ഷിതാക്കളോടുംചേര്‍ന്ന് യേഹുവിന് ഒരു സന്ദേശം അയച്ചു: ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ്. അങ്ങയുടെ അഭീഷ്ടമനുസരിച്ചു ഞങ്ങള്‍ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ ആരെയും രാജാവായി...
2 രാജാക്കന്‍മാര്‍ 10:5
ഭയവിഹ്വലരായ അവര്‍ പറഞ്ഞു: രണ്ടു രാജാക്കന്‍മാര്‍ക്ക് അവനെ എതിര്‍ത്തുനില്‍ക്കാന്‍ സാധിച്ചില്ല. പിന്നെ നമുക്കെങ്ങനെ കഴിയും?
2 രാജാക്കന്‍മാര്‍ 10:4