ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി.
റോമാ 10:20
ഇസ്രായേലിനെപ്പററിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്‍റെ കരങ്ങള്‍ നീട്ടി.
റോമാ 10:21
അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്‍റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്‍റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ.
റോമാ 11:1