മിക്കായാ തുടര്‍ന്നു: കര്‍ത്താവ് അരുളിച്ചെയ്യുന്നതു ശ്രവിക്കുക; കര്‍ത്താവ് സിംഹാസനത്തിലിരിക്കുന്നതു ഞാന്‍ കണ്ടു; സ്വര്‍ഗീയസൈന്യങ്ങള്‍ അവിടുത്തെ വലത്തും ഇടത്തും നിന്നിരുന്നു.
1 രാജാക്കന്‍മാര്‍ 22:19
അപ്പോള്‍ കര്‍ത്താവ് ചോദിച്ചു: ആഹാബ് റാമോത്ത് ഗിലയാദില്‍ പോയി വധിക്കപ്പെടാന്‍ ആര്‍ അവനെ വശീകരിക്കും? ഓരോരുത്തരും ഓരോ വിധത്തില്‍ മറുപടി നല്‍കി.
1 രാജാക്കന്‍മാര്‍ 22:20
എന്നാല്‍ ആത്മാവു മുന്‍പോട്ടുവന്നു പറഞ്ഞു: ഞാന്‍ അവനെ വശീകരിക്കും.
1 രാജാക്കന്‍മാര്‍ 22:21