നിനക്കു നല്‍കുമെന്നു നിന്‍റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും.
നിയമാവര്‍ത്തനം 28:11
കര്‍ത്താവു തന്‍റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്‍റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്‍റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കും. അനേ കം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
നിയമാവര്‍ത്തനം 28:12
കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക്...
നിയമാവര്‍ത്തനം 28:13