ദൈവമായ കര്‍ത്താവിനോടു ഞാന്‍ പ്രാര്‍ഥിക്കുകയും ഏറ്റുപറയുകയും ചെയ്തു: കര്‍ത്താവേ, അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്നേഹിക്കുകയും ചെയ്യുന്ന ഉന്നതനും...
ദാനിയേല്‍ 9:4
അപ്പോള്‍, ഞാന്‍ ചാക്കുടുത്ത്, ചാരംപൂശി, ഉപവസിച്ച്, ദൈവമായ കര്‍ത്താവിനോടു തീക്ഷ്ണമായി പ്രാര്‍ഥിച്ചു.
ദാനിയേല്‍ 9:3
അവന്‍റെ വാഴ്ചയുടെ ഒന്നാം വര്‍ഷം ദാനിയേലായ ഞാന്‍, ജറെ മിയാ പ്രവാചകന് കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാടനുസരിച്ച് ജറുസലെം നിര്‍ജനമായിക്കിടക്കേണ്ട എഴുപതു വര്‍ഷങ്ങളെക്കുറിച്ച്, വിശുദ്ധലിഖിതങ്ങളില്‍ വായിക്കുകയും അതിനെപ്പറ്റി...
ദാനിയേല്‍ 9:2
അഹസ്വേരൂസിന്‍റെ മകനും, ജനനം കൊണ്ടു മേദിയക്കാരനും, കല്‍ദായരുടെ ദേശത്തു രാജാവുമായിരുന്ന ദാരിയൂസിന്‍റെ ഒന്നാം ഭരണവര്‍ഷം.
ദാനിയേല്‍ 9:1
ദാനിയേലായ ഞാന്‍ തളര്‍ന്ന് ഏതാനും ദിവസം രോഗിയായി കിടന്നു. പിന്നെ ഞാന്‍ എഴുന്നേറ്റ് രാജാവിന്‍റെ കാര്യങ്ങളില്‍ മുഴുകി. ദര്‍ശനം നിമിത്തം ഞാന്‍ അസ്വസ്ഥനായിരുന്നു; അതു ഗ്രഹിക്കാന്‍ എനിക്കു സാധിച്ചതുമില്ല.
ദാനിയേല്‍ 8:27