കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍.
കൊളോസോസ് 2:6
അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ചവിശ്വാസത്തില്‍ ദൃഢതപ്രാപിച്ചും കൊണ്ട് അനര്‍ഗളമായ കൃതജ്ഞതാപ്രകാശനത്തില്‍ മുഴുകുവിന്‍.
കൊളോസോസ് 2:7
ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കൊളോസോസ് 2:8
ഞാന്‍ ശാരീരികമായി നിങ്ങളില്‍ നിന്നു വിദൂരസ്ഥനാണെങ്കിലും ആത്മാവില്‍ നിങ്ങളുടെകൂടെയാണ്. നിങ്ങളുടെ ജീവിതക്രമവും ക്രിസ്തുവിലുള്ള അടിയുറച്ചവിശ്വാസവും കണ്ടു ഞാന്‍ സന്തോഷിക്കു കയും ചെയ്യുന്നു.
കൊളോസോസ് 2:5
ഞാനിതു പറയുന്നത് വഞ്ചനാത്മകമായ വാക്കുകള്‍കൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍വേണ്ടിയാണ്.
കൊളോസോസ് 2:4