പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കുവിന്‍.
യോഹന്നാന്‍ 15:9
ഞാന്‍ എന്‍റെ പിതാവിന്‍റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്‍റെ കല്‍പന കള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കും.
യോഹന്നാന്‍ 15:10
ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്‍റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്.
യോഹന്നാന്‍ 15:11
ഇതാണ് എന്‍റെ കല്‍പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.
യോഹന്നാന്‍ 15:12
സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല.
യോഹന്നാന്‍ 15:13