പിന്നീടു ഞാന്‍ മലയില്‍ നിന്ന് ഇറങ്ങിവന്നു; ഞാനുണ്ടാക്കിയ പേടകത്തില്‍ ആ പല കകള്‍ നിക്ഷേപിച്ചു. കര്‍ത്താവ് എന്നോടു കല്‍പിച്ചതുപോലെ അവ അതില്‍ സൂക്ഷിച്ചിരിക്കുന്നു.
നിയമാവര്‍ത്തനം 10:5
അവിടെനിന്ന് അവര്‍ ഗുദ്ഗോദായിലേക്കും ഗുദ്ഗോദായില്‍നിന്ന് അരുവികളുടെ നാടായ യോത്ബാത്തായിലേക്കുംയാത്രചെയ്തു.
നിയമാവര്‍ത്തനം 10:7
ഇസ്രായേല്‍ജനംയാക്കാന്‍റെ മക്കളുടെ കിണറുകളുടെ സമീപത്തു നിന്നു മൊസേറയിലേക്ക്യാത്രചെയ്തു. അവിടെ വച്ച് അഹറോന്‍മരിച്ചു; അവിടെത്തന്നെ അവനെ സംസ്കരിക്കുകയും ചെയ്തു. അവനുപകരം മകന്‍ എലെയാസര്‍ പുരോഹിത ശുശ്രൂഷ ഏറ്റെടുത്തു.
നിയമാവര്‍ത്തനം 10:6
ജനത്തിന്‍റെ സമ്മേളനദിവസം നിങ്ങളുടെ ദൈവമായ കര്‍ത്താവ് മലയില്‍വച്ച് അഗ്നിയുടെ മധ്യത്തില്‍നിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു പ്രമാണങ്ങളും ആദ്യത്തേതുപോലെ ആ പലകകളില്‍ എഴുതി എനിക്കു തന്നു.
നിയമാവര്‍ത്തനം 10:4
അതനുസരിച്ച് കരുവേലമരംകൊണ്ടു ഞാന്‍ ഒരു പേടകം ഉണ്ടാക്കി, മുന്‍പിലത്തേതുപോലെയുള്ള രണ്ടു കല്‍പലകകളും വെട്ടിയെടുത്തുകൊണ്ട് മലമുകളിലേക്കു പോയി.
നിയമാവര്‍ത്തനം 10:3