കൂടാതെ, അറുനൂറു കാളകളും മൂവായിരം ആടുകളും നേര്‍ച്ചയായി ലഭിച്ചു.
2 ദിനവൃത്താന്തം 29:33
ബലി തീര്‍ന്നപ്പോള്‍ രാജാവും കൂടെയുണ്ടായിരുന്നവരും കുമ്പിട്ടു വണങ്ങി.
2 ദിനവൃത്താന്തം 29:29
ദാവീദിന്‍റെയും ദീര്‍ഘദര്‍ശിയായ ആസാഫിന്‍റെയും വാക്കുകളില്‍ കര്‍ത്താവിന് സ്തോത്രമാലപിക്കാന്‍ ഹെസെക്കിയാരാജാവും പ്രഭുക്കന്‍മാരും ലേവ്യരോട് കല്‍പിച്ചു. അവര്‍ സസന്തോഷം സ്തോത്രമാലപിച്ചു; സാഷ്ടാംഗം പ്രണമിച്ചു.
2 ദിനവൃത്താന്തം 29:30
ഹെസെക്കിയാ പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്‍റെ മുന്‍പാകെ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചിരിക്കുന്നുവല്ലോ. കര്‍ത്താവിന്‍റെ ആലയത്തില്‍ ബലിവസ്തുക്കളും സ്തോത്രക്കാഴ്ചകളും കൊണ്ടുവരുവിന്‍. സമൂഹം അവ കൊണ്ടുവന്നു: സ്വാഭീഷ്ടമനുസരിച്ച്...
2 ദിനവൃത്താന്തം 29:31
ദഹനബലിക്കായി സമൂഹം എഴുപതുകാളകളെയും നൂറുമുട്ടാടുകളെയും ഇരുനൂറു ചെമ്മരിയാടുകളെയും കൊണ്ടുവന്നു. ഇവയെല്ലാം കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു.
2 ദിനവൃത്താന്തം 29:32