മലമുകളില്‍ ദൈവത്തെ ആരാധിച്ചിരുന്ന സ്ഥലത്തു ദാവീദ് എത്തിയപ്പോള്‍, അര്‍ഖ്യനായ ഹൂഷായി അങ്കി കീറിയും തലയില്‍ പൂഴി വിതറിയും അവനെ എതിരേറ്റു.
2 സാമുവല്‍ 15:32
അങ്ങനെ സാദോക്കുംഅബിയാഥറും ദൈവത്തിന്‍റെ പേടകം ജറുസലെമിലേക്കു തിരികെക്കൊണ്ടുപോയി; അവര്‍ അവിടെ താമസിച്ചു.
2 സാമുവല്‍ 15:29
ദാവീദ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ പോന്നാല്‍, അത് എനിക്കു ഭാരമായിരിക്കും.
2 സാമുവല്‍ 15:33
അഹിഥോഫെലും അബ്സലോമിന്‍റെ ഗൂഢാലോചനയില്‍ ചേര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ ദാവീദ് പ്രാര്‍ഥിച്ചു: കര്‍ത്താവേ, അഹിഥോഫെലിന്‍റെ ആലോചന വ്യര്‍ഥമാക്കണമേ!
2 സാമുവല്‍ 15:31
ദാവീദ് നഗ്നപാദനായി, തലമൂടി കരഞ്ഞു കൊണ്ട്, ഒലിവുമലയുടെ കയറ്റം കയറി. അവനോടുകൂടെയുള്ളവരെല്ലാം തല മൂടിയിരുന്നു. അവരും കരഞ്ഞുകൊണ്ട് അവനെ പിന്തുടര്‍ന്നു.
2 സാമുവല്‍ 15:30