അതിനു നാലു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള നാല് പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ളകൊളുത്തുകളുംവെള്ളിപൊതിഞ്ഞശീര്‍ഷങ്ങളും വെള്ളിപ്പട്ടകളും ഉണ്ടായിരുന്നു.
പുറപ്പാട് 38:19
കൂടാരത്തിന്‍റെയും ചുറ്റുമുള്ള അങ്കണത്തിന്‍റെയും കുറ്റികളെല്ലാം ഓടുകൊണ്ടുള്ളവയായിരുന്നു.
പുറപ്പാട് 38:20
സാക്ഷ്യകൂടാരം നിര്‍മിക്കാന്‍ ഉപ യോഗിച്ചവസ്തുക്കളുടെ കണക്കു കാണിക്കുന്ന പട്ടികയാണിത്. മോശയുടെ കല്‍പനയനുസരിച്ചു പുരോഹിതനായ അഹറോന്‍റെ പുത്രന്‍ ഇത്താമറിന്‍റെ നേതൃത്വത്തില്‍ ലേവ്യരാണ് ഇതു തയ്യാറാക്കിയത്.
പുറപ്പാട് 38:21