നീ പുറപ്പെട്ട് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക.
1 രാജാക്കന്‍മാര്‍ 17:3
അവന്‍റെ കാലത്ത് ബഥേലിലെ ഹിയേല്‍ ജറീക്കോ പണിയിച്ചു. നൂനിന്‍റെ മകന്‍ ജോഷ്വവഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ നഗരത്തിന്‍റെ അടിസ്ഥാനമിട്ടപ്പോള്‍ അവന് മൂത്തമകന്‍ അബിറാമും കവാടം നിര്‍മിച്ചപ്പോള്‍ ഇളയ മകന്‍ സെഹൂബും നഷ്ടപ്പെട്ടു.
1 രാജാക്കന്‍മാര്‍ 16:34
കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:
1 രാജാക്കന്‍മാര്‍ 17:2
നിനക്ക് അരുവിയില്‍നിന്നു വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാന്‍ കല്‍പിച്ചിട്ടുണ്ട്.
1 രാജാക്കന്‍മാര്‍ 17:4
ഗിലയാദിലെ തിഷ്ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.
1 രാജാക്കന്‍മാര്‍ 17:1