അവിടുത്തെ മുന്‍പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു;
അവര്‍ അവിടുത്തെ മക്കളല്ലാതായി;
ദുഷ്ടവും വക്രവുമായ തലമുറയാണ് അവരുടേത്.
നിയമാവര്‍ത്തനം 32:5
കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തിപരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്.
തിന്‍മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം;
അവിടുന്ന് നീതിമാനും സത്യസന്ധനു മാണ്.
നിയമാവര്‍ത്തനം 32:4
കര്‍ത്താവിന്‍റെ നാമം ഞാന്‍ പ്രഘോഷിക്കും;
നമ്മുടെ ദൈവത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.
നിയമാവര്‍ത്തനം 32:3
എന്‍റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ;
എന്‍റെ വാക്കുകള്‍ ഹിമകണങ്ങള്‍ പോലെ പൊഴിയട്ടെ;
അവ ഇളംപുല്ലിന്‍മേല്‍ മൃദുലമായ
മഴപോലെയും സസ്യങ്ങളുടെമേല്‍ വര്‍ഷധാരപോലെയും ആകട്ടെ.
നിയമാവര്‍ത്തനം 32:2
ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു;
ഭൂമി എന്‍റെ വാക്കുകള്‍ ശ്രവിക്കട്ടെ.
നിയമാവര്‍ത്തനം 32:1