അവന്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരുന്നു. ക്രമേണ അവന്‍ വലിയ സമ്പന്നനാവുകയും ചെയ്തു.
ഉല്‍പത്തി 26:13
ഇസഹാക്ക് ആ നാട്ടില്‍ കൃഷിയിറക്കുകയും അക്കൊല്ലംതന്നെ നൂറുമേനി വിളവെ ടുക്കുകയും ചെയ്തു. കര്‍ത്താവ് അവനെ അനുഗ്രഹിച്ചു.
ഉല്‍പത്തി 26:12
അതുകൊണ്ട്, അബിമെലക്ക് ജനങ്ങള്‍ക്കെല്ലാം താക്കീതു നല്‍കി: ഈ മനുഷ്യനെയോ അവന്‍റെ ഭാര്യയെയോ ആരെങ്കിലും തൊട്ടുപോയാല്‍ അവന്‍ വധിക്കപ്പെടും.
ഉല്‍പത്തി 26:11