കര്‍ത്താവിന്‍റെ മഹത്വം നഗരമധ്യത്തില്‍നിന്നുയര്‍ന്ന്, നഗരത്തിനു കിഴക്കുള്ള മലമുകളില്‍ ചെന്നുനിന്നു.
എസെക്കിയേല്‍ 11:23
ആത്മാവ് എന്നെ എടുത്തുയര്‍ത്തി. ദൈവാത്മാവില്‍നിന്നുള്ള ദര്‍ശ നത്തില്‍ കല്‍ദായദേശത്തു പ്രവാസികളുടെയടുത്തേക്കു കൊണ്ടുപോയി. ഞാന്‍ കണ്ട ദര്‍ശനം അപ്രത്യക്ഷമായി.
എസെക്കിയേല്‍ 11:24
കര്‍ത്താവ് എനിക്കു കാണിച്ചുതന്നതെല്ലാം ഞാന്‍ പ്രവാസികളോടു പറഞ്ഞു.
എസെക്കിയേല്‍ 11:25