കര്‍ത്താവ് ബാബിലോണിനെ ശൂന്യമാക്കുന്നു. അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു. സൈന്യങ്ങള്‍ തിരമാലകള്‍പോലെ ആര്‍ത്തടുക്കുന്നു. അവളുടെ ആരവം ഉയരുന്നു.
ജറെമിയാ 51:55
ഇതാ, ബാബിലോണില്‍നിന്ന് ഒരു നിലവിളി! കല്‍ദായ ദേശത്തുനിന്നു ഭീകര നാശത്തിന്‍റെ മുഴക്കം!
ജറെമിയാ 51:54
ബാബിലോണ്‍ ആകാശംവരെ ഉയര്‍ന്നാലും ഉന്നതങ്ങളില്‍ കോട്ട കെട്ടിയാലും ഞാന്‍ അവളുടെമേല്‍ സംഹാരകനെ അയയ്ക്കും കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ജറെമിയാ 51:53
ബാബിലോണിന്‍റെ വിഗ്രഹങ്ങളെ ഞാന്‍ നശിപ്പിക്കുന്ന ദിവസം വരുന്നു. അന്ന് അവളുടെ ദേശത്തുനിന്നു വ്രണിതരുടെ രോദനം ഉയരും.
ജറെമിയാ 51:52
പരിഹാസവചനങ്ങള്‍ കേട്ട് ഞങ്ങള്‍ ലജ്ജിതരായിരിക്കുന്നു. അവ മാനം ഞങ്ങളുടെ മുഖം മൂടുന്നു. കര്‍ത്താവിന്‍റെ ഭവനത്തിലെ വിശുദ്ധ സ്ഥലങ്ങളില്‍ വിജാതീയര്‍ പ്രവേശിച്ചു.
ജറെമിയാ 51:51